കൃത്യം പത്ത് വർഷത്തിന് ശേഷം ഗുരുവായൂരപ്പന്റെ തിരുനടയിലേക്ക്, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ചിരഞ്ജീവിയും ഭാര്യയും, ക്ഷേത്രത്തിൽ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...!

മെഗാസ്റ്റാർ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സുരേഖയും ചിരഞ്ജീവിക്കൊപ്പം ഉണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തെലങ്കാനയിലെ ഷംഷാബാദിൽ സ്ഥിതി ചെയ്യുന്ന സമത്വ പ്രതിമയിൽ ദർശനം നടത്തിയ മെഗാസ്റ്റാർ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്തിയത്.
2012ൽ കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രിയായിരിക്കെ മെഗാസ്റ്റാർ ക്ഷേത്രം സന്ദർശിച്ചിരുന്നു. 10 വർഷത്തിന് ശേഷമാണ് വീണ്ടും ഭാര്യ സുരേഖയ്‌ക്കൊപ്പം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നത്.ദേവസ്വം ബോർഡ് അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, മുൻ ഭരണസമിതി അംഗം കെ.വി.ഷാജി എന്നിവർ ചിരഞ്ജീവിയെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം താരത്തിന് പ്രസാദ കിറ്റും ദേവസ്വം ഉപഹാരവും നൽകി.
https://www.facebook.com/Malayalivartha























