ഇതാണ് മഞ്‍ജു ചേച്ചി..! ആ സ്റ്റൈലിഷ് ചിരി....എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും, ജാക്കറ്റുമണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍, പ്രായം കൂടുംതോറും ചെറുപ്പമാകുന്ന പുത്തന്‍ ലുക്കിൽ മഞ്ജു...

പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മഞ്ജുവാര്യരുടെ പുത്തന്‍ ലുക്കുകളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്.
യുഎഇയിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഷൂട്ടിനിടെ വെളുത്ത ടീഷര്‍ട്ടും ചാരനിറത്തിലുള്ള ജാക്കറ്റുമണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ജുവിന്റെ സ്റ്റൈലിഷ് ചിരി ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.മഞ്ജുവിന്റെ വ്യത്യസ്തമായ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാകാറുണ്ട്. രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ് രണ്ടാം വരവിലെ മഞ്ജു.
ആയിഷ എന്ന ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്‍ണു ശര്‍മ്മ.
https://www.facebook.com/Malayalivartha























