നടി കാവ്യ ഥാപ്പറിനെതിരെ കേസ്... മദ്യപിച്ച് വാഹനമോടിച്ചു പിന്നെ ചെയ്തത്?

മദ്യപിച്ച് വാഹനമോടിച്ച നടി കാവ്യ ഥാപ്പറിനെതിരെ കേസ്. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി കാവ്യ ഥാപ്പര്‍ വാഹനം തടഞ്ഞ പൊലീസുകാരെ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തില്‍ നടിക്കെതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു. കാവ്യ ഥാപ്പര്‍ ഓടിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചിട്ടുണ്ടെന്നും ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന് ജുഹുവിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥനോട് വഴക്കിട്ട നടി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കാവ്യ ഥാപ്പര്‍ക്കെതിരെ ഐപിസി 353,504,332,427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























