മറ്റൊരു വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു.. പിന്നാലെ പോലീസ് പാഞ്ഞപ്പോൾ കണ്ടത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ നടിയെ... പോലീസ് തടഞ്ഞതോടെ നടുറോഡിൽ പൊലീസിന് നേരെ നടിയുടെ കയ്യേറ്റ ശ്രമവും അശ്ലീല പരാമർശങ്ങളും; നടി കാവ്യ ഥാപ്പറിനെതിരെ കേസ്

വളരെ നിര്ണായകവിവരങ്ങളാണ് പുറത്ത് വരുന്നത്. മദ്യപിച്ച് വാഹനമോടിക്കുകയും പോലീസ് ഉദ്യോഗസ്ഥനു നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത നടി കാവ്യ ഥാപ്പറിനെതിരെ പൊലീസ് കസെടുത്തു. വ്യാഴാഴ്ച പുലർച്ചെ മുംബെെ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം.
മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി കാവ്യ ഥാപ്പർ വാഹനം തടഞ്ഞ പൊലീസുകാരെ അധിക്ഷേപിക്കുകയും കെെയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ നടിക്കെതിരെ കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു. കാവ്യ ഥാപ്പർ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ടുണ്ടെന്നും ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നെന്ന് ജുഹുവിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥനോട് വഴക്കിട്ട നടി അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കാവ്യ ഥാപ്പർക്കെതിരെ ഐപിസി 353,504,332,427 തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























