ഇത് ഗുരുതരമാണ്...! മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ വര്‍ക്കാണ് നഷ്‍ടപ്പെട്ടത്, ഇത് എനിക്ക് അയച്ചുതന്നത് ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ്, വ്യാജ മരണ വാര്‍ത്തയെ കുറിച്ച് മാല പാര്‍വതി

തനിക്കെതിരെ വ്യാജ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മാല പാര്‍വതി. ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആണ് മരിച്ചു എന്നതരത്തിലുള്ള വാര്‍ത്ത വന്നത്. വ്യാജ വാര്‍ത്ത കാരണം തനിക്ക് രണ്ട് പരസ്യങ്ങളുടെ ഓഡിഷന്‍ നഷ്‍ടമായി.വ്യാജ മരണ വാര്‍ത്തയുടെ സ്‍ക്രീന്‍ ഷോട്ട് സഹിതം താരം പങ്കുവെച്ചിട്ടുണ്ട്.
ഇത് എനിക്ക് അയച്ചുതന്നത് ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ്. അവര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ വര്‍ക്കാണ് നഷ്‍ടപ്പെട്ടതെന്ന് മാല പാര്‍വതി പറഞ്ഞു. ഒരു ഗതികേടാണോ തമാശയാണോ മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുമ്പോൾ പറയേണ്ടതെന്ന് അറിയില്ല എന്നും താരം പ്രതികരിച്ചു.
https://www.facebook.com/Malayalivartha























