മുതിര്‍ന്ന കന്നഡ നടന്‍ രാജേഷ് അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു, നൂറ്റിയമ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു

മുതിര്‍ന്ന കന്നഡ നടന്‍ രാജേഷ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ബംഗളുരൂവില്‍ ജനിച്ച മുനി ചൗഡപ്പ നാടകരംഗത്തെത്തിയതോടെ വിദ്യാസാഗര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1960 ല്‍ വീരസങ്കല്‍പ്പയാണ് ആദ്യ സിനിമ. 68 ല്‍ പുറത്തിറങ്ങിയ നമ്മ ഊര് എന്ന സിനിമ മുതല്‍ രാജേഷ് എന്ന പേര് സ്വീകരിച്ചു.
45 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ 150 സിനിമകളില്‍ വേഷമിട്ടു. അദ്ദേഹത്തിന്റെ ആത്മകഥ 'കലാ തപസ്വി രാജേഷ് ആത്മകഥെ' 2014ല്‍ പുറത്തിറങ്ങി. 2012ല്‍ ധാര്‍വാഡിലെ കര്‍ണാടക യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ഭാര്യ ആശ റാണി രാജേഷിന്റെ മകളാണ്.
" f
https://www.facebook.com/Malayalivartha























