കോടതി പറയണം.. കോടതിയാണ് പറയേണ്ടത്.. കോടതിക്ക് വലുതായൊന്നും തെറ്റില്ല... നടി ആക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികരിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ ദിലീപിന് ആലുവ സബ് ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയതായി ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖ തുറന്നുപറഞ്ഞിരുന്നു. അതിനു പിന്നാലെ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികരിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. 'കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല.' എന്നായിരുന്നു ബിജെപി എംപിയുടെ പ്രതികരണം. രണ്ട് സഹപ്രവര്‍ത്തകര്‍ വാദി-പ്രതി ഭാഗത്തു നില്‍ക്കുന്ന നടി ആക്രമണ കേസില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിസമ്മതിച്ചു.
https://www.facebook.com/Malayalivartha























