നമ്മുടെ സ്വന്തം അതിരപ്പിള്ളിയുടെ ഭംഗിയില്‍ ലയിച്ച് സമന്ത...

അതിരപ്പിള്ളി വെള്ളച്ചാട്ടം നമുക്കേറെ ഇഷ്ടമാണ്. ഇപ്പോള്‍ അതിരപ്പിള്ളിയുടെ വശ്യസൗന്ദര്യത്തില്‍ ലയിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി സമന്താ രൂത്ത് പ്രഭു. ഒരു പാറയുടെ മുകളില്‍ ഇരുന്ന് പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്ന ചിത്രങ്ങളാണ് നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
'ജീവിതം അത് ആസ്വദിക്കു അല്ലെങ്കില്‍ അത് വരുന്നതും പോകുന്നതും അനുസരിച്ച് അനുഭവിക്കുക. അത് ഇങ്ങനെ ഒഴുകി ഒഴുകി കൊണ്ടിരിക്കും' എന്ന അടികുറിപ്പ് നല്‍കിയാണ് സമന്താ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ധ്യാനവതയായി ഇരിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മെഡിറ്റേഷന്‍ നിങ്ങളുടെ അസ്തിത്വത്തിന്റെ സൗന്ദര്യം തിരിച്ചറിയാനുള്ള ഒരു മാര്‍ഗമാണ് എന്ന സദ്ഗുരുവിന്റെ വാചകം കുറിപ്പായി നല്‍കിയാണ് നടി ഇന്‍സ്റ്റാ സ്‌റ്റോറി പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























