പ്രണവിനെ കാണാന്‍ ഏറെ സുന്ദരനായിരുന്നു... തുറന്നു പറഞ്ഞു ഗായത്രി സുരേഷ്

ഹൃദയം എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം കണ്ടതിന് ശേഷം, കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹം തോന്നിയാതായി പറയുകയാണ് ഗായത്രി. 'പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. ചിത്രത്തില്‍ അവര്‍ ഉള്ള പൊട്ടുതൊട്ട പൗര്‍ണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു.
ആ ഭാഗം ഒക്കെ കണ്ടപ്പോള്‍ പ്രണവ് യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു ഭര്‍ത്താവ് ആയിരിക്കുമെന്ന് തോന്നി. പ്രണവ് മോഹന്‍ലാല്‍ വളരെ നന്നായി അഭിനയിച്ചു, പ്രണവിനെ കാണാന്‍ ഏറെ സുന്ദരനായിരുന്നു.' ഗായത്രി സുരേഷ് പറഞ്ഞു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളിയുടെ മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിയത്.ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗായത്രി വേഷമിട്ടു.
കൊച്ചിയില്‍ വെച്ച് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാറപകടം നടന്നിട്ടും വണ്ടി നിര്‍ത്താതെ പോയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.
പിന്നീട്, ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. തനിക്കെതിരായ ട്രോളുകളും പരിഹാസങ്ങളും അതിര് കടന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ട്രോളുകള്‍ നിരോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായും ഗായത്രി എത്തി.
https://www.facebook.com/Malayalivartha
























