താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലാകില്ല: മമ്മൂട്ടി നന്ദി പറഞ്ഞപ്പോള്‍

മമ്മൂട്ടി തനിക്ക് നന്ദി പറഞ്ഞ് അയച്ച കത്താണ് സംവിധായകന്‍ ലിജോ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. 'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍.' എന്നാണ് കത്തിലെ വാക്കുകള്‍.
സൂപ്പര്‍ താരം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'.
അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പുതിയ തലമുറയിലെ മികച്ച സംവിധായകനും സൂപ്പര്‍ താരവും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട ഒരു കത്താണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
തമിഴ്‌നാട്ടിലാണ് സിനിമയുടെ മുഴുവന്‍ ചിത്രീകരണവും നടന്നത്. വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയും ലിജോയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എസ് ഹരീഷിന്റേതാണ് രചന. 'അമര'ത്തിനു ശേഷം നടന്‍ അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഇത്.
https://www.facebook.com/Malayalivartha
























