നിങ്ങള്‍ വീണ്ടും നാടുവിട്ടുവല്ലേ....? പ്രേക്ഷകര്‍ വാതോരാതെ 'ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങൾ എവിടെയാണ് ഭായ്? ഹിമാചല്‍ പ്രദേശിൽ നിന്നുള്ള ഫോട്ടോകളുമായി പ്രണവ് മോഹൻലാല്‍

യാത്രകള്‍ നിരന്തരം നടത്താറുള്ള പ്രണവ് മോഹൻലാല്‍ ഇത്തവണൻ പങ്കുവച്ചിരിക്കുന്നത് ഹിമാചല്‍ പ്രദേശിൽ നിന്നുള്ള ഫോട്ടോകളാണ്. പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം 'ഹൃദയം'ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹൻലാല്‍ ഹിമാചല്‍ പ്രദേശിലെ യാത്രയിലാണ്.
യാത്രകളെ എന്നും അതിരില്ലാതെ സ്‍നേഹിക്കുന്ന താരമാണ് പ്രണവ് മോഹൻലാല്‍. ചാച്ചാച ചാച്ചി ധാബ, മുധ് വില്ലേജ് ഫോട്ടോകള്‍ പ്രണവ് മോഹൻലാല്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിങ്ങള്‍ വീണ്ടും നാടുവിട്ടുവല്ലേ എന്ന തരത്തില്‍ രസകരമായ കമന്റുകളാണ് ആരാധകര്‍ എഴുതുന്നത്.
https://www.facebook.com/Malayalivartha
























