മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി.... വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്.... കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ദു:ഖം രേഖപ്പെടുത്തി

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി.... വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു... കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ദു:ഖം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.
നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി.ശിവന്‍കുട്ടി, നടന്‍ പൃഥ്വിരാജ്, നടി നമിതാ പ്രമോദ്, മുന്‍ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, എംഎം മണി തുടങ്ങി നിരവധി പേരാണ് അനുശോചനം അറിയിച്ചത്.
https://www.facebook.com/Malayalivartha























