Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി.... സുരേഷ് ഗോപിയുടെ വാക്കുകള്‍

24 FEBRUARY 2022 09:12 PM IST
മലയാളി വാര്‍ത്ത

സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചിയെന്ന് സുരേഷ് ഗോപി പറയുന്നു. എന്റെ മനസ്സില്‍ ലളിതചേച്ചി എന്ന നടിയുടെ രൂപം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നത് 'വാഴ്‌വേമായം' എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണ്.ഇപ്പോഴും ഓര്‍മയുണ്ട്, അയലത്തെ വീട്ടില്‍ ഒരു സമാധാനവും ഇല്ലാത്ത കുടുംബ ജീവിതം നയിക്കുന്ന ആ സിനിമയിലെ ചേച്ചിയുടെ കഥാപാത്രം. അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയാണ്. അന്ന് എന്റെ മനസ്സില്‍പതിഞ്ഞു പോയ രൂപമാണ് ചേച്ചിയുടേത്.

ചേച്ചി ചെന്നൈയില്‍ താമസിച്ചിരുന്ന സൗധം ഞാന്‍ കണ്ടിട്ടുണ്ട്. ആ വീട് നോക്കി വാ പൊളിച്ചു നിന്നിട്ടുണ്ട് . എത്രയോ തവണ ചാന്‍സ് ചോദിച്ച് ഞാന്‍ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല.ഭരതേട്ടനെ കാണാന്‍ അവിടെ ചെല്ലുമ്‌ബോള്‍ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാന്‍ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ല. അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിച്ചു. അതില്‍ നിന്ന്, ഭരതേട്ടന്‍ ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ അവര്‍ എടുത്തൊരു പ്രയത്‌നമുണ്ട്.

സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു.
പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാള്‍ കൂടുതല്‍ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം.

സിനിമ മോശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവര്‍ കൊടുക്കുന്ന ഹൃദയം… അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ല. 'മണിച്ചിത്രത്താഴ്' മലയാളത്തിലെ ഒരു മാസ്റ്റര്‍ പീസാണ്.അങ്ങനെ പറയുന്നതു തന്നെ ഇന്നസെന്റ് ചേട്ടന്‍, വേണുച്ചേട്ടന്‍ ലളിതചേച്ചി എന്നിവരുടെ ഈ സിനിമയിലെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. അതൊരു കാലഘട്ടത്തിന്റെ കൂടെ പ്രകടനമാണ്.

രണ്ടു വര്‍ഷം മുന്‍പ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു. ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. 'സുരേഷേ… ഞാന്‍ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന്!സാമ്ബാറു വേണം കേട്ടോ'. എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്. ഈ ബന്ധം ഇത്രയും ദൃഢമാകാന്‍ കാരണം ആറന്മുള പൊന്നമ്മയും എന്റെ അമ്മയും കൂടിയാണ്.

പഴയ കാലത്തെ നടീനടന്മാര്‍ മണ്‍മറയുമ്‌ബോള്‍ വേദനഎന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതുപോലെയാണ്. ലളിതചേച്ചിയെ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്.വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരി! ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നത്.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലഭിനയിക്കുമ്‌ബോള്‍ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്‌പെഷല്‍ കെയര്‍ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടിനടക്കുകയായിരുന്നു. ഷൂട്ടിനു വരുമ്‌ബോഴും ഏറ്റവും അവസാനമായി വീട്ടില്‍ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ല.

ഭക്ഷണകാര്യത്തില്‍ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാന്‍ പാടില്ല, എങ്കില്‍ പോലും. ചോദിക്കുമ്‌ബോള്‍ പറയും 'ഓ ഒന്നുമില്ലെടാ… ഞാന്‍ ഇന്നു ഒരു മരുന്ന് കൂടുതല്‍ കഴിക്കും, അപ്പോ അതങ്ങു പോകും' എന്ന്.
ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍!

അതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വര്‍ണശബളമായ ജീവിതത്തില്‍ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയ്ക്ക് ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു.

ലളിതചേച്ചിക്ക് ഒരു പ്രത്യേക അഭിനയശൈലി ഉണ്ട്. അത് നാടകശാലയുടെ ഗുണമാണ്. തോപ്പില്‍ഭാസി ആശാനെപ്പോലെയൊക്കെയുള്ള ഗുരുക്കന്മാരാണ് ചേച്ചിയെ അഭിനയം പഠിപ്പിച്ചത്. കെപിഎസി ലളിത എന്ന അഭിനയപ്രതിഭ മലയാളസിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു മുതല്‍ക്കൂട്ടായെങ്കില്‍ അത് ആ ഒരു പാഠശാലയുടെ ഗുണമാണ്.

അതിനു ശേഷം വന്ന ഞങ്ങളടക്കമുള്ള യുവതലമുറയിലെ ആളുകള്‍ക്ക് ഒരു ബേസിക് ലെസണ്‍ എന്നു പറയുന്നത് ഈ അഭിനയശൈലിയായിരുന്നു. ലളിതചേച്ചിയുടെ കൂടെ അഭിനയിക്കുമ്‌ബോള്‍ അവരെങ്ങനെയാണ് ഇംപ്രവൈസ് ചെയ്യുന്നത് എന്നൊക്കെ കണ്ടു പഠിക്കാനായി. ഇനിയുള്ളവര്‍ക്ക്, നേരിട്ടുള്ള ഒരു പാഠശാല എന്ന ആ സാന്നിധ്യം ഇല്ലാതായി എന്നുമാത്രമേ പറയാന്‍ പറ്റൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (11 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends