മഡോണയുടെ പിങ്ക് ഡ്രസിന്റെ ലേലവില കേട്ടാല്‍ ഞെട്ടും....

പോപ് താരം മഡോണ ഉപയോഗിച്ച വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ വസ്ത്രം ലേലത്തിന് വച്ചിരിക്കുകയാണ്. മഡോണയുടെ ഐതിഹാസികമായ വസ്ത്രങ്ങളിലൊന്നാണിത്. പിങ്ക് നിറത്തിലുള്ള ഈ വസ്ത്രത്തിന് 75 ലക്ഷം മുതല്‍ ഒന്നര കോടി വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്.
കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍ സെന്ററിലാണ് മഡോണയുടെ വസ്ത്രം ലേലത്തിനു വച്ചിരിക്കുന്നത്. മെര്‍ലിന്‍ മണ്‍റോ സ്‌റ്റൈലിലുള്ള വസ്ത്രമാണിത്.1953 ല്‍ പുറത്തിറങ്ങിയ 'ജെന്റില്‍മാന്‍ പ്രഫര്‍ ബ്ലോന്‍ഡ്‌സ്' എന്ന ചിത്രത്തിലാണ് മഡോണ പിങ്ക് വസ്ത്രം ധരിച്ചത്.
വില്യം ബില്ലി ആണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡ് ആയ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിനു വേണ്ടി ഒരുക്കിയതായിരുന്നു ഇത്. മഡോണയ്ക്കു വേണ്ടി നിര്‍മാതാക്കള്‍ വസ്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























