Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഈ തലക്കെട്ടുകള്‍ കുറച്ച് വേദനിപ്പിക്കുന്ന ഒന്നാണ്... എനിക്ക് ആകെപ്പാടെയുള്ള വിഷമം പാവം പിടിച്ച സാമിന്റെ കാര്യം ഓര്‍ത്താണ്... അവന് എന്ത് തെറ്റ് ചെയ്തിട്ടാണോ എന്തോ? ചുട്ടമറുപടിയുമായി അമൃത സുരേഷ്

25 FEBRUARY 2022 03:54 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാല രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു അമൃതയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ കടുത്തത്. തന്റെയും കുടുംബത്തിലെയും വിശേഷങ്ങള്‍ എല്ലാം തന്നെ താരം യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടും ട്രോളുകളോടുമാണ് ഗായിക അമൃത സുരേഷ് പ്രതികരിക്കുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന അടിക്കുറിപ്പോടെ വന്ന വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

ഈ അടുത്ത് തന്റെ ബാന്‍ഡിലെ അംഗവും അടുത്ത സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ തെറ്റായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് അമൃത പരസ്യമായി രംഗത്തെത്തിയത്. അമൃത ഇത്രയും തരം താഴരുത് എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഞാന്‍ എന്താണ് ഇവിടെ തരം താഴ്ന്നതെന്ന് അമൃത ചോദിക്കുന്നു.

എന്റെ ബാന്‍ഡിലെ പാവം സാംസണും ഞാനുമായി ചേര്‍ന്ന വീഡിയോ ആയിരുന്നു അത്. അതില്‍ എന്താണ് തരം താഴ്ന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന് അമൃത ചേദിക്കുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയിരുന്നു അത്. അമൃതം ഗമയ ബാന്‍ഡിലെ ലീഡ് മെയില്‍ സിംഗറാണ് സാംസണ്‍. തിരുവനന്തപുരത്ത് പോയപ്പോള്‍ ഞാനും സാംസണും എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. ഇന്നത്തെ ദിവസം ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ എന്താണെന്ന് പറയേണ്ടതെന്ന് എനിക്കറിയില്ല. കാരണം വാര്‍ത്തകള്‍ ഏതൊക്കെ രീതിയിലാണ് വളച്ചൊടിച്ചാണ് വരുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. നല്ല രസമുണ്ട് കാണാനായിട്ട്. പക്ഷേ, ഈ തലക്കെട്ടുകള്‍ കുറച്ച് വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്ക് ആകെപ്പാടെയുള്ള വിഷമം പാവം പിടിച്ച സാമിന്റെ കാര്യം ഓര്‍ത്താണ്. അവന് എന്ത് തെറ്റ് ചെയ്തിട്ടാണോ എന്തോ എന്നും അമൃത വീഡിയോയില്‍ ചോദിച്ചു.

അമൃത ആദ്യമായല്ല, ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുന്നത്. നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വ്യാജ വാര്‍ത്തകളോടും നെഗറ്റീവ് കമന്റുകളോടും പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ്‌സ് ശീലമായെന്ന് അമൃത പറയുന്നു. ആദ്യമൊക്കെ വളരെ വിഷമമായിരുന്നു. വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടി തന്നെ വരുന്നവരായിരുന്നു അവര്‍. അത് ആദ്യം വിഷമിപ്പിച്ചെങ്കിലും ഇപ്പോള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. അവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ ആവട്ടെ എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends