ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രത്തില്‍ ആദ്യമായി മലയാളി താരം....

നടന്‍ ടൊവിനോ തോമസ് ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രത്തില്‍ ആദ്യമായി മലയാളി താരം ഇടം പിടിച്ചു. നടന്‍ ടൊവിനോ തോമസ് ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രത്തില്‍ ഇടം പിടിച്ച താരം. മാഗസിനില്‍ ടൊവിനോ തന്റെ പുതിയ ചിത്രമായ നാരദനിലെ ലുക്കില്‍ ആണ് എത്തിയിരിക്കുന്നത്.
ടൊവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുന്നത് സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വര്‍ഷത്തില്‍ ആണ് . പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ലെവലിലേക്ക് മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ ടോവിനോ ഉയര്‍ന്നിട്ടുണ്ട്. ആഷിക് അബു ആണ് നാരദന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ, അന്ന ബെന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന സിനിമ മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിന് എത്തും
ടൊവിനോ തോമസ് മായാനദിക്കും വൈറസിനും ശേഷം അഭിനയിക്കുന്ന ആഷിഖ് അബു ചിത്രമാണ് 'നാരദന്‍'. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി. ആര്‍ ആണ് . കൂടാതെ അന്ന ബെന്‍ കുമ്ബളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള, സാറാസ് എന്നീ സിനിമകള്‍ക്ക് ശേഷം നായികയാകുന്ന ചിത്രമാണ് നാരദന്‍.
https://www.facebook.com/Malayalivartha























