മണാലിയില്‍ അവധിക്കാല ആഘോഷത്തിലാണ് അനുശ്രീ...

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുശ്രീ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മണാലിയില്‍ അവധിക്കാല ആഘോഷത്തിലാണ് താരം. മണാലിയില്‍നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ തന്റെ മഞ്ഞ് അനുഭവത്തെക്കുറിച്ചും അനുശ്രീ എഴുതിയിട്ടുണ്ട്.
'ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്. തൂവലുകള്‍ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തെ നിറയ്ക്കുന്നു. ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയത്തില്‍ ഉണ്ടാവും..ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു..എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളുകളോടൊപ്പം,' അനുശ്രീ കുറിച്ചു.
https://www.facebook.com/Malayalivartha
























