യുക്രൈനില്‍ കുടുങ്ങി നടി പ്രിയ മോഹൻ? താനും കുടുംബവും കൊച്ചിയില്‍ ഉണ്ടെന്ന് താരം, യുക്രൈനില്‍ കുടുംബ സമേതം പോയത് കുറച്ചു മാസങ്ങൾ മുമ്പ്, വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ച് പ്രിയ

വ്യാജ വാര്‍ത്തകളിൽ പ്രതികരണവുമായി നടി പ്രിയ മോഹൻ. താൻ യുക്രൈനില്‍ കുടുങ്ങിപ്പോയി എന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെണെന്നാണ് നടി പ്രിയ മോഹൻ പ്രതികരിക്കുന്നത്. താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ട്. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രിയ അഭ്യര്‍ഥിച്ചു. വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം താരം പങ്കുവെച്ചിട്ടുണ്ട്.
കുറച്ചു മാസം മുമ്പ് പ്രിയ മോഹൻ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രിയ മോഹൻ യുക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകളിലെ ഉള്ളടക്കം. നടൻ നിഹാലാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയാണ് താരം.
https://www.facebook.com/Malayalivartha
























