വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നടി പ്രിയ മോഹന്‍...

യുക്രൈനില്‍ കുടുങ്ങിപ്പോയി എന്ന വ്യാജ വാര്‍ത്തയ്ക്ക് മറുപടിയുമായി നടി പ്രിയ മോഹന്‍. വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് പ്രിയ വാര്‍ത്തകളോട് പ്രതികരിച്ചത്.താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹന്‍ വ്യക്തമാക്കുന്നു .കൂടാതെ ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രിയ മോഹന്‍ അഭ്യര്‍ഥിച്ചു.
അതെസമയം കുറച്ചു മാസം മുമ്ബ് പ്രിയ മോഹന്‍ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രിയ മോഹന്‍ യുെ്രെകനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകള്‍.
https://www.facebook.com/Malayalivartha
























