എപ്പോഴാണ് രണ്‍ബീര്‍ കപൂറിനെ കല്യാണം കഴിക്കുന്നത്? ആലിയയുടെ ചുട്ട മറുപടി

ആലിയ ഭട്ട്, ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ മറുപടി വൈറല്‍ ആകുകയാണ്. കാമുകനായ രണ്‍ബീര്‍ കപൂറിനെ എപ്പോഴാണ് വിവാഹം കഴിക്കുക എന്നാണ് ഒരാള്‍ ചോദിച്ചത്. മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യത്തിന് 'ഒന്നും പറയാനില്ല' എന്നായിരുന്നു ആലിയയുടെ മറുപടി.
രണ്‍ബീറും ആലിയയും 2017 മുതല്‍ ഡേറ്റിംഗിലാണ്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആലിയയെ നേരത്തെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. നടനെ കുറിച്ച് ആലിയയും നല്ല അഭിപ്രായം ആയിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും, എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നും നടി മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഞാന്‍ അവനില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യവും അതുതന്നെയാണ്. ആരെയെങ്കിലും വിമര്‍ശിക്കുമ്‌ബോള്‍ പോലും വളരെ കരുതലോടെയാണ് അദ്ദേഹം സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന്‍ വിശ്വസിക്കുന്നത്. ഗോസിപ്പുകള്‍ തീരെ ഇഷ്ടമല്ല എന്ന് ആലിയ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























