നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണമെന്ന് വീണ നായര്‍

ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടി വീണ നായര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ചികിത്സയിലായിരുന്ന താരം ശസ്ത്രക്രിയ പൂര്‍ത്തിയായതായി താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. കുറച്ചുനാളത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും താരം മറന്നില്ല.
'എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു. സര്‍ജറി നല്ല രീതിയില്‍ കഴിയുകയും, കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണം', വീണ നായര്‍ കുറിച്ചു.
ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനും ഒരേപോലെ ശ്രദ്ധേയയാണ് വീണ നായര്‍. എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha























