ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം തുറന്നു പറഞ്ഞ് രചന നാരായണന്‍കുട്ടി

കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ടെന്നു രചന നാരായണന്‍കുട്ടി. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്.
അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും, വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.
നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്ബകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും, ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു എന്നും രചന പറഞ്ഞു.
ടെലിവിഷനിലും സിനിമയിലും ഒരേ സമയം നിറഞ്ഞു നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. 'തീര്‍ത്ഥാടനം' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ രചന, മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന 'മറിമായം' എന്ന ഹാസ്യ പരിപാടിയിലൂടെ പ്രക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. ജയറാം നായകനായ 'ലക്കി സ്റ്റാര്‍' എന്ന ചിത്രത്തില്‍ നായികയായതോടെ സിനിമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയാണ് രചന.
സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























