അച്ഛനും അമ്മയും രണ്ട് മതത്തില്‍ നിന്നായത് എന്റെ കുറ്റം കൊണ്ടാണോ? മകളുടെ പുതിയ പോസ്റ്ററുമായി സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് ചിത്രം മകളുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രണ്ട് മതവിഭാഗത്തില്‍പ്പെട്ട് അച്ഛനും അമ്മക്കും ഇടയില്‍ ജീവിക്കുന്ന മകളുടെ കഥയാണ് 'മകള്‍'. 'അച്ഛനും അമ്മയും രണ്ട് മതത്തില്‍ നിന്നായത് എന്റെ കുറ്റം കൊണ്ടാണോ? അറിയാതെ ഒന്നു കുരിശുവരച്ചാല്‍ അച്ഛന്‍ ഞെട്ടും. 'എന്റെ ഗുരുവായൂരപ്പാ' എന്നൊന്ന് വിളിച്ചുപോയാല്‍ അമ്മ കണ്ണുരുട്ടും'. അച്ഛനും അമ്മക്കും ഇടയില്‍ ജീവിക്കുന്ന അപര്‍ണ എന്ന അപ്പുവിന്റെ പ്രശ്‌നം ഇതാണ്. നന്ദന്‍ എന്ന് വിളിക്കുന്ന നന്ദകുമാറും ജൂലി എന്ന ജൂലിയറ്റുമാണ് അപ്പുവിന്റെ മാതാപിതാക്കള്‍.
മീരാ ജാസ്മിനും ജയറാമും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചുവരുവ് നടത്തുന്ന ചിത്രമാണ് മകള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മീജ ജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്ജയറാം വീണ്ടും ഒന്നിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ അവസാന ചിത്രം. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്മീര ജാസ്മിന്‍ വീണ്ടും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ കൂടെ മീരയുടെ അഞ്ചാമത്തെ സിനിമയാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha























