ബ്‌ലോഗറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു; ഫ്‌ലാറ്റില്‍ ലഹരി മരുന്ന് വില്‍പ്പന നടന്നിരുന്നതായി സമീപവാസികളുടെ വെളിപ്പെടുത്തല്‍

ഫ്‌ലാറ്റില്‍ ബ്ലോഗറായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂര്‍ സ്വദേശിനിയും വ്‌ലോഗറുമായ നേഹയെ (27) പോണേക്കരയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണാതായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ആറു മാസം മുന്‍പാണ് നേഹ കൊച്ചിയില്‍ എത്തിയത്. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, നാട്ടിലേക്ക് പോയ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സംശയിക്കുന്നതായി യുവതിയുടെ സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് നേഹ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിരുന്നു.
സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, വിവരം മറ്റുള്ളവരെ അറിയിച്ചു. അതേസമയം, കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതിയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണ് സൂചന. ഫ്‌ലാറ്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നിരുന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























