Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

തലയിൽ കണ്ണട വച്ച പെണ്ണുങ്ങൾക്ക് വേണ്ടി ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും കണ്ടില്ല; ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ മുഖങ്ങളെയും കണ്ടില്ല; പത്രക്കാർ ചോദിക്കുമ്പോൾ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ; കപട സ്നേഹമാണ് അതൊക്കെ; രാത്രിയിൽ സ്വന്തം മക്കൾ കരഞ്ഞ് തളർന്ന് കിടന്നപ്പോൾ ലളിത ചേച്ചിക്ക് അരികെ ഇരിക്കുകയായിരുന്നു ആ നടി; രക്തബന്ധവുമൊന്നുമല്ല സ്നേഹത്തിന് ആധാരം എന്ന് തെളിയിച്ചുകൊണ്ട്; ആ നടിയുടെ ആത്മാർഥത ഞെട്ടിച്ചെന്ന് ശാന്തിവിള ദിനേശ്

04 MARCH 2022 02:50 PM IST
മലയാളി വാര്‍ത്ത

നടി സരയുവിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിൽ ആത്മാർഥതയുള്ള വ്യക്തികളുമുണ്ടെന്ന് നടി സരയു തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് സരയു കാവലിരുന്നു. അത് കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാക്കാർ ക്യാമറയുടെ മുന്നിൽ മാത്രം സ്നേഹിക്കുന്നവരാണ്. അവർക്ക് ആത്മബന്ധവും അടുപ്പവുമില്ല എന്നായിരുന്നു ഞാൻ കരുതിയത് . എന്നാൽ എനിക്ക് തെറ്റി. ലളിത ചേച്ചിയോടുള്ള സ്നേഹം മൈക്കിന് മുന്നിൽ വിളിച്ചുപറഞ്ഞു നടക്കുന്ന ഒരു വനിതയെപ്പോലും അവരുടെ സംസ്കാര ചടങ്ങുകൾക്ക് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ;-

‘ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു ആദ്യം കൊണ്ടുവന്നത് തൃപ്പൂണിത്തുറയുള്ള സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ ആയിരുന്നു. പാതിരാത്രി വരെ സന്ദർശകർ ഉണ്ടായിരുന്നു. മോഹൻലാൽ, ദിലീപ് എന്നിവരൊക്കെ രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്. എല്ലാവരും ലളിതചേച്ചിയെ കണ്ടു, ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി.

അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനൽ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോൾ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കൾ പോലും തളർന്നു സ്വന്തം ബെഡ്‌റൂമിൽ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോൾ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെൺകുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം.

ഓരോ വിളക്കിലും എണ്ണ കുറയുമ്പോൾ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകൾ കെടാതെ സൂക്ഷിക്കുന്നു . സാമ്പ്രാണി തിരി കത്തിത്തീരുമ്പോൾ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയിൽ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോൾ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി.

ക്യാമറയുടെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്നത് മാത്രമല്ല സിനിമാക്കാർക്ക് സ്നേഹം, എന്ന് പറയുന്നതിന് അപവാദമുണ്ട് അല്ലാതെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ചുരുക്കം പേരെങ്കിലും സിനിമാരംഗത്തുണ്ടെന്ന് സരയു തെളിയിച്ചു. സരയു അങ്ങനെ അവിടെ ഇരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ മറ്റാരെങ്കിലും അവിടെ ഇരുന്നേനെ. പക്ഷേ സരയു കാണിച്ച ആ ആത്മാർഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെപ്പോലെ കുറേപേർ ഉണ്ടായിരുന്നെങ്കിൽ.

അതൊന്നുമല്ല സ്നേഹമെന്നും, രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായിക്കിടക്കാൻ പാടില്ല എന്ന് തോന്നിയിട്ട് രക്തബന്ധവുമൊന്നുമല്ല സ്നേഹത്തിന് ആധാരം അതിനപ്പുറം ആത്മാർഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഒരമ്മയ്ക്ക് വേണ്ടിയെന്നപോലെ സരയു വിളക്കുകൾക്ക് എണ്ണ പകർന്നുകൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി.

ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും. ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിന്റെ അഭിനയം, ക്യാമറയുടെ മുന്നിൽ മാത്രം മതി ഗ്ലിസറിൻ തേച്ചുള്ള കണ്ണീര്‍, നിങ്ങൾ യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ. .

ചേച്ചി മരിച്ചു കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, തലയിൽ കണ്ണട വച്ച പെണ്ണുങ്ങൾക്ക് വേണ്ടി രാപകൽ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല, അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല, അവരൊക്കെ പത്രക്കാർ ചോദിക്കുമ്പോൾ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ. കപട സ്നേഹമാണ് അതൊക്കെയെന്നും അദ്ദേഹം പറഞ്ഞു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (14 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (18 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (27 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (43 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (58 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

Malayali Vartha Recommends