വെറും ഗോസിപ് മാത്രമോ? സത്യമോ? വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; താരദമ്ബതിമാര്‍ പിണങ്ങിയെന്ന് ആരാധകര്‍

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ഓസ്‌ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും തമ്മില്‍ പ്രശ്‌നമോ? ഇവര്‍ വിവാഹിതയായത് അടുത്തിടെയാണ്. നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും ഒന്നായത്. എന്നാല്‍ ഇപ്പോള്‍ താരദമ്ബതിമാര്‍ വേര്‍പിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍.
വിവാഹത്തിന് പിന്നാലെ ഷിബാനി ദണ്ഡേക്കര്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ 'മിസ്സിസ് അക്തര്‍' എന്ന് ചേര്‍ത്തിരുന്നു. ഇപ്പോള്‍ അത് ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ട ആരാധകരാണ് വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുന്ന ഇവര്‍ പിണങ്ങിയോ എന്ന സംശയവുമായി ആരാധകര്‍ എത്തിയത്. ഇന്‍സ്റ്റാഗ്രാം ബയോയില്‍ 'മിസ്സിസ് അക്തര്‍' എന്നതിന് പകരം ഷിബാനി ദണ്ഡേക്കര്‍ അക്തര്‍ എന്നാണ് മാറ്റിയിരിക്കുന്നത്.
ഫെബ്രുവരിയിലായിരുന്നു ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്. ഹൃത്വിക് റോഷന്‍, റിയ ചക്രവര്‍ത്തി, സോയ അക്തര്‍ അടക്കമുള്ള പ്രമുഖര്‍ ഇവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























