ബലാത്സംഗക്കേസ്; സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റില്‍; അറസ്റ്റ് പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടെ

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അറസ്റ്റില്‍. നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവര്‍ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്.
ലിജു കൃഷ്ണ തന്നെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകന്‍ അറസ്റ്റിലാവുന്നത്.
https://www.facebook.com/Malayalivartha























