തനിക്ക് അപൂര്‍വ രോഗമെന്ന് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ... അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരം നസറുദ്ദീന്‍ ഷായെ ബാധിച്ച രോഗം കണ്ടു ഞെട്ടിയിരിക്കുകയാണ്. ഒനൊമത്തൊമാനിയ എന്ന രോഗം തന്നെ ബാധിച്ചിട്ടുണ്ടെന്ന് നസറുദ്ദീന്‍ ഷാ പറയുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
കുറേനാളുകളായി തനിക്ക് ഈ രോഗം ഉണ്ടെന്നും നസറുദ്ദീന്‍ ഷാ ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ഈ രോഗത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ആരാധകരും പൊതുജനവും. ഗൂഗിളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ചുകള്‍ വന്നിട്ടുള്ളതും ഈ രോഗത്തെ കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ ഒനൊമത്തൊമാനിയ എന്നത് ഒരു രോഗമല്ല. ഒരു മാനസികാവസ്ഥ മാത്രമാണ് ഒനൊമത്തൊമാനിയ. ഒരു വാക്കോ അല്ലെങ്കില്‍ പദപ്രയോഗമോ ഒരു കാരണവുമില്ലാതെ ആലോചിച്ചുകൊണ്ടിരിക്കുകയോ ആവശ്യത്തിനും അനാവശ്യത്തിനും ഇതെടുത്ത് പ്രയോഗിക്കുകയോ ചെയ്യുന്ന അവസ്ഥയെയാണ് ഒനൊമത്തൊമാനിയ എന്ന് വിളിക്കുന്നത്.
ഈ അവസ്ഥ കാരണം താന്‍ ചിലപ്പോള്‍ ഉറക്കത്തിനിടെയില്‍ പോലും ചില വാക്കുകളോ പ്രയോഗങ്ങളോ ഉരുവിടാറുണ്ടെന്ന് നസറുദ്ദീന്‍ ഷാ പറയുന്നു. എന്നാല്‍ പേര് കടുപ്പമേറിയതിനാല്‍ അത് അത്ര ഗുരുതരമായ അവസ്ഥയല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഒരു വ്യക്തിക്ക് അയാളുടെ ദൈനംദിന ജീവിതത്തില്‍ ഈ അവസ്ഥ കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ മാത്രം വൈദ്യ സഹായം തേടിയാല്‍ മതിയെന്നും അല്ലെങ്കില്‍ ഇത് അപ്പാടെ അവഗണിക്കാവുന്ന കാര്യം മാത്രമാണെന്നും മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha























