Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മനുഷ്യന്‍ പുറത്തു വന്നപ്പോള്‍ എനിക്ക് കിട്ടിയത് വലിയ ജനപിന്തുണ, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് കേസിന് തടസമാകുമോ എന്ന് അറിയില്ല, വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല താന്‍, തുറന്നു പറഞ്ഞ് ഭാവന

12 MARCH 2022 12:00 PM IST
മലയാളി വാര്‍ത്ത

ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ലെന്ന് തുറന്ന് പറഞ്ഞ് നടി ഭാവന. എന്നാല്‍ ഈ മനുഷ്യന്‍ പുറത്തു വന്നപ്പോള്‍ വലിയ ജനപിന്തുണയാണ് തനിക്ക് കിട്ടിയത്. ഡിസംബര്‍ മുതല്‍ ആളുകളില്‍ നിന്ന് വളരെയധികം പിന്തുണയും സ്നേഹവും ലഭിച്ചു.

അവരോടൊക്കെ എത്രത്തോളം നന്ദിയുള്ളവളാണെന്ന് പറയേണ്ടത് പ്രധാനമാണെന്ന് തോന്നി. എല്ലാ പിന്തുണയ്ക്കുമുള്ള പ്രതികരണമായിട്ടാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തതല്ല. വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് തന്നെ സമീപിക്കുകയായിരുന്നു.

 

ഇതാണ് ശരിയായ സമയമെന്ന് തോന്നി. മിക്ക ആളുകള്‍ക്കും താന്‍ കടന്നുപോകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. താന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല തന്റെ ജീവിതം.ഒരുപാട് അനുഭവിച്ചു.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല താന്‍. അതുകൊണ്ടാണ് തന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു, പക്ഷേ തനിക്കത് ചെയ്യണമായിരുന്നു എന്നാണ് നടി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (31 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (51 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (54 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends