വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എആര്‍ റഹ്മാന്
സംഗീത സംവിധായകന് എ ആര് റഹ്മാനും ഭാര്യ സൈറ ബാനുവും 27ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സ്പെഷ്യല്‍ ദിനത്തില്‍ റഹ്മാന് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൈറയ്ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
ഒന്നിച്ചു ജീവിക്കുന്നതും കലയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയവും മനസിലാക്കലും എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തുന്നത്. 1995 മാര്‍ച്ച് 12നാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരാവുന്നത്.
https://www.facebook.com/Malayalivartha