കുട്ടിക്കാലം മുതല്‍ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മഞ്ജു വാര്യരെ പോലെ അഭിനയിച്ചു: ലക്ഷ്മി നക്ഷത്ര
തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാംഗങ്ങളായാണ് ലക്ഷ്മി നക്ഷത്ര കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്ബളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വെളിപ്പെടുത്തിയിട്ടുള്ള വീഡിയോ ആണ്.
ലക്ഷ്മിയുടെ വാക്കുകള്‍ :
കുട്ടിക്കാലം മുതല്‍ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മ!ഞ്ജു വാര്യര്‍ പാട്ട് സീനില്‍ അഭിനയിക്കുംപോലെ ഒക്കെ അഭിനയിക്കാന്‍ ശ്രമിക്കുമായിരുന്നു. അവതാരികയാകണം എന്ന് തോന്നല്‍ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കല്‍ ചാനലില്‍ അവസരമുണ്ടെന്ന് പരസ്യം കണ്ടത്. അങ്ങനെ അവിടെ പോയി സെലക്ഷന് കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് പാട്ട് വെച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് ശമ്ബളമായി നാനൂറ് രൂപ കിട്ടി. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യില്‍ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും എനിക്ക് പരിപാടികള്‍ ചെയ്യാന്‍ പോകാന്‍ പറ്റി. ലോക്കല്‍ ചാനലില്‍ പരിപാടി ചെയ്യുമ്ബോള്‍ തന്നെ സാറ്റ്ലൈറ്റ് ചാനലില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീട് അതും നടന്നു. നമ്മള് നന്നായി പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവയെല്ലാം പൂര്‍ത്തീകരിക്കപ്പെടും എന്ന് എനിക്ക് എന്റെ ജീവിതത്തില്‍ നിന്നും മനസിലായതാണ്.
https://www.facebook.com/Malayalivartha