നടി രൂപാ ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു... അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയെന്നാരോപിച്ചാണ് നടിയെ അറസ്റ്റു ചെയ്തത്
അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയെന്നാരോപിച്ച് നടി രൂപാ ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.പുസ്തകമേള നടക്കുന്ന സമയത്ത് ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നി യുവതിയെ ചോദ്യം ചെയ്യുകയും, സ്ത്രീയുടെ ബാഗ് പരിശോധിക്കുകയുമായിരുന്നു.
അപ്പോഴാണ് അവരുടെ ബാഗില്‍ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് അവര്‍ കൊല്‍ക്കത്തയിലെ സിനിമസീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ബിധാനഗര്‍ നോര്‍ത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമാ നിര്‍മ്മാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയാണ് രൂപ ദത്ത.വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ മോഷണം നടത്തുക പതിവായിരുന്നു. നടിയെ നാളെ കോടിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha