താൻ ഒരിക്കലും സംതൃപ്ത അല്ല; എനിക്ക് എപ്പോഴും എന്നെ കുറിച്ച് കേൾക്കാൻ ആഗ്രഹം ആ വാക്കുകളാണ്; അതിലൊന്നും ഒരു കാര്യവുമില്ല; അതെല്ലാം നാച്ചുറൽ ആണ്; അതിൽ എനിക്ക് സന്തോഷമേ ഉള്ളു; ആ രഹസ്യം തുറന്നടിച്ച് മഞ്ജു
മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ലുക്കുകൾ എപ്പോഴും സോഷ്യൽ മീഡിയ ആഘോഷക്കമാക്കാറുണ്ട്. ഇപ്പോൾ ഇതാ അതിനെല്ലാം ഒരു കലക്കൻ മറുപടിയുമായി താരം രംഗത്ത് വന്നിരിക്കുകയാണ് . പ്രായം തോന്നാത്തതിൽ താൻ സംതൃപ്ത ആണോ എന്ന ചോദ്യത്തിൽ ആയിരുന്നു താരത്തിന്റെ മറുപടി. താൻ ഒരിക്കലും സംതൃപ്ത അല്ല. പ്രായം കുറഞ്ഞിരിക്കുന്നു എന്നല്ല സന്തോഷമായി ഇരിക്കുന്നു എന്ന് കേൾക്കാനാണ് തനിക് ഇഷ്ടം.
ലുക്കിൽ ഒന്നും കാര്യം ഇല്ലെന്നും പ്രായം ആകുന്നതും നരകൾ വീഴുന്നതും എല്ലാം നാച്ചുറൽ ആണ്. അതിൽ എനിക്ക് സന്തോഷമേ ഉള്ളുവെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. മഞ്ജുവിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മോഹന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും മുരളിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നതാണ് താരം.ഇപ്പോൾ മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. ദിലീപിനെ വിവാഹം കഴിച്ച മഞ്ജു അഭിനയ ജീവിതം വിടുകയായിരുന്നു.
പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ നടിയ മഞ്ജു ഒരിടവേളക്ക് ശേഷം റോഷൻ ആൻഡ്റൂസ് ഹൗ ഓൾഡ് ആർ യു എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ തിരിച്ചുവരികയായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റി.
https://www.facebook.com/Malayalivartha