വിവാഹ മോചിതയാകുന്നുവെന്നു നടി സാറാ; സ്പായിലെ ജോലിക്കാരിയുമായി ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം
2010 ലെ ബിഗ് ബോസ് സീസണ് 4 ല്‍ വച്ച് വിവാഹിതയായവരാണ് സാറാ ഖാനും അലി മെര്‍ച്ചന്റും. അതിനു പിന്നാലെയാണ്, താരങ്ങളുടെ വിവാഹമോചന വാര്‍ത്തയും വന്നത്. ലോക്ക് അപ്പ് പരിപാടിക്കിടയില്‍ സഹ മത്സരാര്‍ത്ഥിയായ കരണ്‍വീര്‍ ബോറയോട്, സാറാ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിന് മുമ്ബ് അലിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയതായി തുറന്നു പറയുന്നു.
'ഞാന്‍ അയാള്‍ക്ക് എല്ലായിപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ അവസരം നല്കിയപ്പോഴെല്ലാം അയാളുടെ നുണകള്‍ പിടികൂടുകയും ചെയ്തു. മൂന്നര വര്‍ഷത്തിനുള്ളില്‍ ഞാന്‍ അയാള്‍ക്ക് 350 അവസരങ്ങള്‍ നല്കി, കാരണം അയാള്‍ എന്റെ ആദ്യത്തെ പുരുഷനായിരുന്നു. അയാളെ വിട്ടുകളയാന്‍ ഞാന്‍ ശ്രമിച്ചില്ല. അവിടെനിന്നും എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ നാലര വര്‍ഷമെടുത്തു. സ്പായില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച് അലി തന്നെ വഞ്ചിച്ചു' സാറാ പറഞ്ഞു.
https://www.facebook.com/Malayalivartha