25 വര്‍ഷങ്ങള്‍ക്കുശേഷം സുധിയുടെ ആ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്
മലയാളികളുടെ മനം മയക്കിയ പ്രിയപ്പെട്ട സിനിമയായ അനിയത്തിപ്രാവ് റിലീസായിട്ട് 25 വര്‍ഷം തികയുകയാണ്. സിനിമയിലെ കുഞ്ചാക്കോ ബോബന്ശാലിനി താരജോഡികള്‍ക്കൊപ്പം തന്നെ ഹിറ്റായത് സ്പ്ലെന്‍ഡര്‍ എന്ന ബൈക്കാണ്. പിന്നീട് കേരളത്തില്‍ സ്പ്ലെന്‍ഡര്‍ തരംഗമായിരുന്നു.
ഈ സിനിമയിലൂടെ ചുവപ്പ് നിറത്തിലുള്ള ആ സ്പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്. സിനിമ റിലീസ് ചെയ്ത് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്നയാളുടെ പക്കലാണ് ഈ സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുഞ്ചാക്കോ ബോബന് ഈ വാഹനം കണ്ടെത്തിയത്. 25 വര്‍ഷങ്ങള്‍ക്കുശേഷം സുധിയുടെ ആ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കിയ സന്തോഷത്തിലാണ് താരം.
https://www.facebook.com/Malayalivartha