റിലീസായി മൂന്നാം നാള് 500 കോടി ക്ലബ്ബില്‍ രാജമൗലിയുടെ ആര്‍ആര്‍ആര്‍
തിയറ്ററുകളെ ഇളക്കി മറിച്ച് എസ് എസ് രാജമൗലിയുടെ ജൂനിയര്‍ എന്‍ടിആര്‍ റാംചരണ് ചിത്രം ആര്‍ആര്‍ആര്‍ 500 കോടി ക്ലബില്‍.മാര്‍ച്ച് 25ന് റിലീസായ ചിത്രം മൂന്ന് ദിവസം കൊണ്ടാണ് 500 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 450 കോടി രൂപയായിരുന്നു. ഇന്ന് മാര്‍ച്ച് 28ന്റെ കളക്ഷന്‍ റിപ്പോര്‍ട്ടും കൂടി വന്ന് കഴിഞ്ഞാല്‍ ചിത്രത്തിന്റെ ആകെ വരുമാനം കണക്കിലെടുക്കുമ്ബോള്‍ 750 കോടിക്ക് അരികിലെത്തുമെന്നാണ് സിനിമ ഇന്‍ഡസ്ട്രീ ട്രാക്കര്‍മാര്‍ നല്കുന്ന സൂചന.
257 കോടി സ്വന്തമാക്കിയാണ് ആര്‍ആര്‍ആര്‍ ബോക്സ് ഓഫീസ് തുറന്നത്. ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡെ കളക്ഷനാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. അതും രാജമൗലിയുടെ തന്നെ ബാഹുബലി : ദി കണ്ക്ലൂഷന് സിനിമയുടെ 224 കോടി എന്ന റിക്കോര്‍ഡ് തകര്‍ത്താണ് ആര്‍ആര്‍ആര്‍ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍ആര്‍ആര്‍.
അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമനായി ജൂനിയര്‍ എന്‍ടിആറും ചിത്രത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ആര്‍ആര്‍ആര്‍ നിര്‍മ്മിച്ചിരിക്കുന്നത് . ആലിയ ഭട്ട്, സമുദ്രക്കനി, അജയ് ദേവ്ഗണ്, റേ സ്റ്റീവന്‍സണ്‍, അലിസണ് ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha