എൻ്റെ ജീവിതത്തിൽ ഇനി കാപ്പി കുടിക്കാനാകില്ല, വേഫിൾസ് കഴിച്ചപ്പോൾ വയറു വേദനിക്കുമോ എന്ന് പേടിച്ചു, മടുപ്പും ഡിപ്രഷനും ഒക്കെയുള്ള സമയത്താണ് പിത്താശയ റിമൂവൽ സർജറി, വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പുറത്ത് പോയാൽ മതിയെന്നായിരുന്നു, അങ്ങനെ അതൊക്കെ കഴിഞ്ഞു, സർജറിയ്ക്ക് ശേഷം തൻ്റെ ഒരു ദിവസം ഇങ്ങനെയാണ്....തുറന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

ടിക്ക് ടോക്ക് വീഡിയോയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡാന്‍സറും അഭിനേതാവുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്.
പ്രസവ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞും സൗഭാഗ്യ എത്താറുണ്ടായിരുന്നു. അടുത്തിടെ സൗഭാഗ്യയ്ക്ക് അപ്രതീക്ഷിതമായി ഒരു സർജറി ചെയ്യേണ്ടി വന്നിരുന്നു. പ്രസവ ശേഷം മൂന്ന് മാസങ്ങൾക്കിപ്പുറം സർജറി ചെയ്യേണ്ടി വന്നതിനെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സൗഭാഗ്യ വീണ്ടും ആശുപത്രിയിലെത്തിയത്.
പ്രസവം കഴിഞ്ഞ് 3 മാസത്തിന് ശേഷം വീണ്ടും സര്‍ജറിക്ക് വിധേയയാവുകയാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ആരാധകരെല്ലാം വളരെ ആശങ്കയിലായിരുന്നു. സര്‍ജറി കഴിഞ്ഞെന്നറിയിച്ച് താരമെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സര്‍ജറി കഴിഞ്ഞു, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി, രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് സൗഭാഗ്യ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ഫോട്ടോയും താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ സർജറിയ്ക്ക് ശേഷം തൻ്റെ ഒരു ദിവസം എങ്ങനെയാണ് എന്നും ആഹാര കാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധ എങ്ങനെയാണന്നും പറയുകയാണ് സൗഭാഗ്യ. സൗഭാഗ്യ തൻ്റെ പുതിയ ഡെയ്ലി റൂട്ടീനെ കുറിച്ച് പങ്കുവയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സർജറിയ്ക്ക് ശേഷം റൂമിലെത്തിയപ്പോൾ ആകെ അലങ്കോലമായി കിടക്കുകയാണെന്ന് സൗഭാഗ്യ പറയുന്നു. ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് കാണുന്നത് തനിക്ക് നെഗറ്റീവ് വൈബാണ്. എല്ലായിടവും ഒതുക്കലാണ് ആദ്യ പണി. രാവിലെ എണീറ്റപ്പോൾ തന്നെ താമസിച്ചുവെന്നും രാത്രി ഒരു ഷൂട്ടുണ്ടായത് കൊണ്ട് കിടന്നത് താമസിച്ചെന്നും സൗഭാഗ്യ പറയുന്നു.
കാപ്പി കുടിക്കാൻ ഒരുപാട് ഇഷ്ടമായിരുന്ന തനിക്ക് സർജറിയ്ക്ക് ശേഷം എൻ്റെ ജീവിതത്തിൽ ഇനി കാപ്പി കുടിക്കാനാകില്ലെന്നും സൗഭാഗ്യ പറയുന്നു. സർജറിയ്ക്ക് ശേഷം ബൈക്ക് റൈഡ് പോകാൻ സാധിച്ചിരുന്നില്ലെന്ന് പറഞ്ഞ താരം അർജ്ജുനേയും കൂട്ടി കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച ശേഷം ബൈക്കിൽ പുറത്തേക്ക് പോയി.
ഏറെ ഇഷ്ടമുള്ള വേഫിൾസ് കഴിച്ചപ്പോൾ വയറു വേദനിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെങ്കിലും കഴിക്കാൻ മോഹം തോന്നുന്നത് കൊണ്ട് കഴിക്കുകയാണ് എന്നാണ് സൗഭാഗ്യ പറഞ്ഞത്.വീട്ടിനകത്ത് തന്നെ അടച്ച് പൂട്ടിയിരുന്ന് മടുപ്പും ഡിപ്രഷനുമൊക്കെ ആയിരുന്ന സമയത്താണ് പിത്താശയം റിമൂവൽ സർജറി.
വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പുറത്ത് പോയാൽ മതിയെന്നായിരുന്നു. ഫുൾ മൂഡൌട്ടായിരുന്നുവെന്നും അങ്ങനെ അതൊക്കെ കഴിഞ്ഞുവെന്നും സൗഭാഗ്യ പറഞ്ഞു. പക്ഷേ അതൊക്കെ കഴിഞ്ഞ് കുറെ കാലത്തിന് ശേഷം ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റിയ ഒരു ദിവസമായിരുന്നു ഈ ദിനം എന്ന് പറഞ്ഞാണ് സൗഭാഗ്യ എ ഡേ ഇൻ മൈ ലൈഫ് ആഫ്റ്റർ സർജറി എന്ന വീഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























