ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല... ചുമ്മാ ഒരു ക്ലിക്ക്.. കൊള്ളാമോ? വൈറലായി 'ഡോക്ടർ ' എം ജി ശ്രീകുമാറിന്റെ ചിത്രം

മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ. ഇപ്പോഴും സംഗീതത്തിലൂടെയാണെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണെങ്കിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് എംജി. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ്.
അതുകൊണ്ട് തന്റെ വിശേഷങ്ങൾ എല്ലാം എംജി തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ എംജി ശ്രീകുമാർ പങ്കുവച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഡോക്ടറുടെ വേഷത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. കഴുത്തിൽ സ്റ്റെതസ്കോപ് അണിഞ്ഞു നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്. കൊള്ളാമോ? അതിലുപരി നിങ്ങളുടെ സ്നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്. ലവ് യു ഓൾ’, ചിത്രത്തോടൊപ്പം എം ജി ശ്രീകുമാര്‍ കുറിച്ചു.
എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ കമന്റുകളായിരുന്നു താരത്തിന് ലഭിച്ചത്. ഡോക്ടർ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്നാണ് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. എംജി ശ്രീകുമാർ സിനിമയിൽ ഡോക്ടർ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും ചിലർ കുറിച്ചു. സംഭവം എന്തായാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























