ആശ്വാസത്തോടെ ആരാധകര്‍.... നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി... ധമനികളിലെ രക്തമൊഴുക്കിന് തടസം മാറ്റാന്‍ ബൈപ്പാസ് നടത്തി, മരുന്നുകളോടെ പ്രതികരിക്കുന്നുണ്ട്, അണുബാധ മാറിയതോടെ ആരോഗ്യം സാധാരണ നിലയിലേക്ക്; ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍
ആശ്വാസത്തോടെ ആരാധകര്‍.... നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി... ധമനികളിലെ രക്തമൊഴുക്കിന് തടസം മാറ്റാന്‍ ബൈപ്പാസ് നടത്തി,
മരുന്നുകളോടെ പ്രതികരിക്കുന്നുണ്ട്, അണുബാധ മാറിയതോടെ ആരോഗ്യം സാധാരണ നിലയിലേക്ക്; ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ നിന്നു വരുന്നത് ശുഭ സൂചനകളാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് ശ്രീനിവാസന് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.
ഇതിനിടെയാണ് ശ്രീനിവാസന്റെ ആരോഗ്യത്തില്‍ ആശങ്കകളേറിയത്. എന്നാല്‍ അതീവ ഗുരുതര സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha