ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു... താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് ബോളിവുഡ്

മുതിര്‍ന്ന ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. താരത്തിന്റെ വിയോഗത്തില്‍ ബോളിവുഡ് അനുശോചിച്ചു. മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.
രണ്ട് മാസം മുന്‍പാണ് അദ്ദേഹത്തിന്റെ മകന്‍ ജെഹാന്‍ ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചത്. 1989 ല്‍ പുറത്തിറങ്ങിയ പരുന്തയിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയില്‍ ശിവ് സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ ജാക്കി ഷെറോഫ്, അനില്‍ കപൂര്‍. മാധുരി ദീക്ഷിത്, നാനാപടേക്കര്‍ തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചു.
റ്റൂ സ്റ്റേറ്റ്‌സ്, ഹിച്കി, തൂ ഹെ മേരാ സണ്‍ഡേ, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീനാക്ഷി സുന്ദരേശ്വറാണ് അവസാന ചിത്രം. പരിന്ത, 1942 ലവ് സ്റ്റോറി, ഇസ് രാത് കി സുഭാ നഹീ, ചമേലി തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥയും നിര്‍വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























