നടി റോജ ഇനി ആന്ധ്രയിലെ മന്ത്രി, താരത്തെ തേടിയവസരം എത്തിത് ജഗൻമോഹൻ മന്ത്രിസഭ പതിമൂന്ന് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പുനഃസംഘടനയിൽ...!

നടി റോജ ശെൽവമണി ഇനി ആന്ധ്രയിലെ മന്ത്രി. വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ താരം മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്.
ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. രണ്ടാം തവണയാണ് റോജ ഇക്കുറി എംഎൽഎ ആയത്.
ആന്ധ്രപ്രദേശിൽ പുതുതായി 13 ജില്ലകൾ കൂടി ജഗൻ സർക്കാർ രൂപീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം ഇരട്ടിയായി. 13 ജില്ലകൾ ഉണ്ടായിരുന്നത് 26 ആയി. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ഒമ്പത് ജില്ലകൾ ആന്ധ്രപ്രദേശ് വിട്ടുനൽകിയിരുന്നു.
വൈഎസ്ആർ കോൺഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമർനാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരിൽ ഉൾപ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാർജുന, കെ ഗോവർധൻ റെഡ്ഡി, ഉഷ ശ്രീചരൺ എന്നിവരും തിങ്കളാഴ്‌ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
https://www.facebook.com/Malayalivartha























