ഞാന്‍ അടിപൊളിയല്ലേ...അതാ ആളുകളെന്നെ വിമര്‍ശിക്കുന്നത്, തെറ്റായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല...തോന്നിയ കാര്യങ്ങള്‍ പറയുന്നു, അത്ര തന്നെ, എന്നെ എല്ലാവര്‍ക്കും ഇഷ്ടമാകും എന്നാ കരുതിയത്... കണ്ണിലുണ്ണിയാണെന്ന് ഒക്കെ വിചാരിച്ചു... സംഭവിച്ചത് നേരെ മറിച്ചും, ട്രോളന്മാരുടെ പ്രിയങ്കരിയായി മാറിയതിൽ ഗായത്രി സുരേഷിന്റെ പ്രതികരണം...!!

അടുത്തിടെ ട്രോളന്മാരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഇപ്പോൾ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഞാന്‍ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോള്‍ എനിക്കിഷ്ടമെന്നാണ് ഗായത്രി പറയുന്നത്. തന്നെ ആളുകള്‍ ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്തിനാണെന്ന് അറിയില്ല.
തുടക്കത്തില്‍ വളരെയധികം വേദന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇതൊന്നും തന്നെ തീരെ ബാധിക്കുന്നില്ല. നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ വേണ്ടി ആരും മനഃപൂര്‍വ്വം നിന്ന് കൊടുക്കില്ലെന്നും, ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു.
മാഹി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.നമ്മളെ രക്ഷിക്കാന്‍ ആരുമില്ല, നമ്മള്‍ മാത്രമേ ഉള്ളൂ. ഇതിനെയൊക്കെ പോസിറ്റീവ് ആയ കാണാന്‍ തുടങ്ങി. എനിക്കറിയില്ല, എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കാണുന്നത് എന്ന്.
തെറ്റായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല. തോന്നിയ കാര്യങ്ങള്‍ പറയുന്നു, അത്ര തന്നെ. എന്നെ എല്ലാവര്‍ക്കും ഇഷ്ടമാകും എന്നാണ് കരുതിയത്. എല്ലാവരുടെയും കണ്ണിലുണ്ണിയാകും ഞാനെന്നായിരുന്നു കരുതിയത്. സംഭവിച്ചത് നേരെ മറിച്ചും. ഒരുപാട് വെറുപ്പോടെയുള്ള ട്രോളുകളൊക്കെ എനിക്ക് നേരെ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha























