അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു... എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നിയതായി ഗായത്രി സുരേഷ്

ഗായത്രി സുരേഷ് എന്ന നടിയെ കൂടുതല്‍ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത് ട്രോളുകളില്‍ കൂടിയാണ്. കുറച്ചുനാള്‍ മുമ്പ് വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതിന് നടിയെ നാട്ടുകാര്‍ തടഞ്ഞിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കാരണം വാഹനം നിര്‍ത്തിയില്ല എന്നാണ് സംഭവത്തെ കുറിച്ച് അന്ന് താരം പറഞ്ഞത്. താന്‍ മദ്യപിക്കുമായിരുന്നെന്നും
ഇപ്പോള്‍ അത് വേണ്ടെന്ന് വെച്ചുവെന്നും താരം തുറന്നു പറഞ്ഞു. മാഹി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. 'ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍, അത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് നിര്‍ത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി.
അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു. ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്', ഗായത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന 'മാഹി' എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി. നവാഗതനായ സുരേഷ് കുറ്റിയാടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ജി മേനോന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുഴുകുടിയനായ നായകനെ പ്രേമിക്കുന്ന മദ്യവിരോധിയായ നായികയാണ് ചിത്രത്തില്‍ ഗായത്രി. മാഹിയിലെ മദ്യത്തെ കുറിച്ചെല്ലാം സിനിമ പറയുന്നുണ്ട്.
അമേരിക്കയാണ് എനിക്കേറ്റവും ഇഷ്ടം. ഇവിടെ ജനിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കയില്‍ ജനിച്ചാല്‍ നന്നായേനെ എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗായത്രി പറഞ്ഞു. തനിക്ക് തന്നോട് സാമ്യം തോന്നിയ നടി ആരാണെന്ന് ചോദിച്ചപ്പോള്‍ തള്ളായി പോകും എന്നായിരുന്നു ഗായത്രിയുടെ മറുപടി.
പിന്നീട് ആലിയ ഭട്ട് എന്ന് മറുപടി നല്‍കി, ഇന്റസ്ട്രിയില്‍ ഏറ്റവും ഹാന്റ്‌സം ആയി തോന്നിയ നടന്‍ നിവിന്‍ പോളിയാണത്രെ. ഒരു പരിതിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിയ്ക്കില്ല. അങ്ങിനെ ചില സിനിമകള്‍ വേണ്ട എന്ന് വച്ചിട്ടുണ്ട് എന്ന് നടി പറയുന്നു.
ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധമുട്ടാണ്.
എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന് താരം പറയുന്നു.
https://www.facebook.com/Malayalivartha























