ഞങ്ങൾ വിജയ്‌യുടെ എല്ലാ സിനിമയും ആഘോഷിക്കും... ഈ വർഷം പുതുമയാർന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു... 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകി വിജയ് ഫാൻസിന്റെ വ്യത്യസ്തമായ ഒരു ആഘോഷം...

ആരാധകരെ ആവേശമാക്കി ഇന്നാണ് വിജയുടെ 'ബീസ്റ്റ്' സിനിമ റിലീസായത്. റിലീസ് ചെയ്ത് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. അതേസമയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് ഫാൻസിന്റെ വ്യത്യസ്തമായ ഒരു ആഘോഷമാണ് ഇപ്പോൾ വൈറലാകുന്നത്.തമിഴ്‌നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകർ പെട്രോൾ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്. 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതമാണ് വിതരണം ചെയ്തത്. പെട്രോളിന്റെ വില ദിനംപ്രതി വർധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷമെന്ന് ആരാധകർ പറയുന്നു. 'ഞങ്ങൾ വിജയ്‌യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വർഷം പുതുമയാർന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ ഇരുചക്ര വാഹനങ്ങളിൽ വന്ന 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകാൻ തീരുമാനിച്ചു' വിജയ് ആരാധകർ അറിയിച്ചു.
https://www.facebook.com/Malayalivartha























