നടി സോനം കപൂറിന്റെ വീട്ടില്‍ നിന്നും ജോലിക്കാരി മോഷ്ടിച്ചത് രണ്ട് കോടി നാല്‍പത് ലക്ഷം രൂപയും ആഭരണങ്ങളും

ബോളിവുഡ് താരം സോനം കപൂറിന്റെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. രണ്ട് കോടി നാല്‍പത് ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ ഹോം നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍. അപര്‍ണ റൂത് വില്‍സന്‍ (31), ഭര്‍ത്താവ് നരേഷ് സാഗര്‍ (31) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കുറ്റം സമ്മതിച്ചതോടെ ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ മോഷണം പോയ ആഭരണങ്ങളും പണവും ഇനിയും കണ്ടെത്താനായിട്ടില്ല.
ന്യൂഡല്‍ഹിയിലെ അമൃത ഷെര്‍ഗില്‍ മാര്‍ഗിന് സമീപമുള്ള താരത്തിന്റെ വീട്ടില്‍ നഴ്‌സ് കെയര്‍ ടേകറായി ജോലി ചെയ്തിരുന്നു. നരേഷ് സാഗര്‍ ഷകര്‍പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അകൗണ്ടന്റുമാണ്.
സോനത്തിന്റെ ഭര്‍ത്താവ് അഹൂജയുടെ കുടുംബം ഫെബ്രുവരി 23 ന് തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുജോലിക്കാരെയും മറ്റ് തൊഴിലാളികളെയും ചോദ്യം ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു.
ചോദ്യം ചെയ്യലുകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വില്‍സനും സാഗറും താമസിച്ചിരുന്ന സരിതാ വിഹാറിലേക്ക് അന്വേഷണ സംഘം എത്തുകയും ഇരുവരേയും ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ചതോടെ ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha























