മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണർന്ന് കൂട്ടിരുന്നു, നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല, കഴിഞ്ഞ എട്ടു മാസമായി ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കാണുന്നു, ഭർത്താവിനെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി കാജൽ അഗർവാൾ

ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് നടി കാജൽ അഗർവാൾ. ഗർഭകാലത്തെ യോഗയുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ തുടർച്ചയായി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗർഭകാലം ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ആഘോഷിക്കുന്ന കാജലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു.
ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുക്കുകയാണ് താരം.ഗൗതം കിച്ച്ലു നല്ലൊരു ഭർത്താവായതിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഹാനായൊരു ഭർത്താവായതിന് നന്ദി.... നിസ്വാർത്ഥനായതിന്, മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണർന്നതിന്, ഉറങ്ങാൻ ഏറെ ഇഷ്ടപ്പെടുന്നയിടത്ത് കൂട്ടിരുന്നതിന്, ഡോക്ടറെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിന് തുടങ്ങി എല്ലാവിധത്തിലും തനിക്ക് ആശ്വാസമേകിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്. "ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു.
കുഞ്ഞിനെ എത്രമാത്രം നിങ്ങൾ സ്നേഹിക്കുന്നതെന്നും ഇപ്പോൾത്തന്നെ എത്ര കരുതൽ നൽകിക്കഴിഞ്ഞെന്നും എനിക്കറിയാം. സ്നേഹം വാരിക്കോരി നൽകുന്ന ഒരച്ഛനെയായിരിക്കും നമ്മുടെ മകൾക്ക് ലഭിക്കാൻ പോകുന്നതെന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ജീവിതം പതിയെ മാറാൻ തുടങ്ങുകയാണ്. നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തിൽ ഒരുപാട് സന്തോഷം നിറയ്ക്കും." എന്നും താരം കുറിച്ചു.
അതേസമയം ഗർഭകാലത്ത് ഓരോരുത്തരും കടന്നുപോകുന്ന മാനസികാവസ്ഥകളെക്കുറിച്ചുള്ള ഒരു കുറിപ്പും നേരരത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം കാജൽ പങ്കുവെച്ചിട്ടുണ്ട്."നമുക്ക് അതിനെ അഭിമുഖീകരിക്കാം, മാതൃത്വത്തിനായുള്ള തയ്യാറെടുപ്പ് മനോഹരവും എന്നാൽ കുഴപ്പംപിടിച്ചതുമാവാം. ഒരു നിമിഷം എല്ലാം നിയന്ത്രണത്തിലാണെന്ന് നിങ്ങൾക്ക് തോന്നും, അടുത്ത നിമിഷം നിങ്ങൾ വളരെ ക്ഷീണിതയാകും, ഉറക്കസമയം എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നുവെന്ന് നിങ്ങൾ ആശ്ചര്യപ്പെടും.. ' എന്നാണ് കുറിപ്പ്.
https://www.facebook.com/Malayalivartha
























