സാമന്തയുടെ ശരീരത്തിൽ ആ മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കുന്ന ടാറ്റൂസ്, മുമ്പ് അഭിമാനത്തോടെ ടാറ്റൂസ് പുറത്തു കാണിച്ചിരുന്ന താരം ഇന്ന് ആ തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ആരാധകരോട് പറയാൻ കാരണം?

ഏറെ വിവാദങ്ങൾക്കും അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന വാർത്ത പുറത്തുവന്നത്. 2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തതും നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തതുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
നാഗചൈതന്യയുടേത് ഒരു താരകുടുംബമായതിനാൽ ഏറെ ആഘോഷിക്കപ്പെട്ട ബന്ധം അവസാനിക്കുമ്പോഴും അതേ ശ്രദ്ധ നേടി. ഇപ്പോഴിതാ നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്ന സെഷനിലാണ് സാമന്ത ഇക്കാര്യം സൂചിപ്പിച്ചത്. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.
നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ 'യേ മായ ചെസാവേ' എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ 'ചായ്' എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിട്ടുള്ളത്. ഇവയെല്ലാം തന്നെ മുമ്പ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഹ്ലാദപൂര്‍വ്വം ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. നാഗ ചൈതന്യയുമായി ബന്ധപ്പെട്ട് ഈ മൂന്ന് ടാറ്റൂ ആണ് സാമന്തയുടെ ശരീരത്തിലുള്ളത്. മുമ്പ് ഈ ടാറ്റൂസ് അഭിമാനത്തോടെയാണ് പുറത്തു കാണിച്ചിരുന്നതെങ്കിലും ഇന്ന് ആ തീരുമാനം വേണ്ടിയിരുന്നില്ലെന്നാണ് സാമന്ത ഇപ്പോൾ പറയുന്നത്.
2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. 'യേ മായ ചെസാവേ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് സാമന്ത നാഗചൈതന്യയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ആദ്യചിത്രത്തിലെ നായകനെ തന്നെ ജീവിത പങ്കാളിയാക്കിയെങ്കിലും കഴിഞ്ഞ വർഷം സാമന്തയും നാഗചൈതന്യയും വേർപിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























