Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പച്ച നിറത്തിലുള്ള ഒരു അംബാസിഡറിനോടാണ് പൃഥ്വിക്ക് ഇപ്പോള്‍ ക്രേസ്... അത് ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് താരം

20 APRIL 2022 07:01 AM IST
മലയാളി വാര്‍ത്ത

പൊതുവെ ആഢംബര വാഹനങ്ങളോട് ക്രേസുള്ളവരാണ് സിനിമാ താരങ്ങള്‍. അക്കൂട്ടത്തില്‍പെട്ടതാണ് മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിയും. കാറുകളോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം വാങ്ങിക്കൂട്ടിയിരിക്കുന്നത് നിരവധി ആഢംബരകാറുകളാണ്. ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു, മിനി കൂപ്പര്‍ എന്നിങ്ങനെ അഢംബരകാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ താരത്തിനുണ്ട്.

അച്ഛന്‍ സുകുമാരന്റെ വണ്ടിപ്രേമം അതുപോലെ കിട്ടിയ മകന്‍ എന്നാണ് പൃഥ്വിയെ അമ്മ മല്ലിക സുകുമാരന്‍ വിശേഷിപ്പിക്കുന്നത്.
എന്നാല്‍, പച്ചനിറത്തിലുള്ള ഒരു പഴയ അംബാസിഡര്‍ കാര്‍ അന്വേഷിക്കുകയാണ് പൃഥ്വിയിപ്പോള്‍.

അച്ഛന്‍ ആദ്യം സ്വന്തമാക്കിയ, പിന്നീട് കൈമോശം വന്നുപോയ ആ പഴയ അംബാസിഡര്‍ തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുകയാണ് പൃഥ്വിയെന്ന മകന്‍. ഒരു അഭിമുഖത്തിനിടയില്‍ മല്ലിക സുകുമാരനാണ് ഇക്കാര്യം പറഞ്ഞത്.

'രാജു സുകുവേട്ടനെ പോലെയാണ്. സുകുവേട്ടന് പണ്ടേ വണ്ടി ക്രേസാണ്. ബെന്‍സ്, അംബാസിഡര്‍, മാരുതി തുടങ്ങിയ കാറുകളൊക്കെ അന്നദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. സുകുവേട്ടന്‍ ആദ്യം വാങ്ങിയ ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു, അതിപ്പോള്‍ എവിടെയെങ്കിലും കിട്ടുമോ എന്നു നോക്കി രാജു നടപ്പുണ്ട്.

ഈ ഇന്റര്‍വ്യൂ കണ്ടിട്ട് ആ കാര്‍ കയ്യിലുള്ളവര്‍ പറയാണെങ്കില്‍ പറയട്ടെ. KR D 699 എന്നായിരുന്നു അതിന്റെ നമ്ബര്‍. പച്ച നിറത്തിലുള്ള ഒരു അംബാസിഡറായിരുന്നു അത്,' മല്ലിക സുകുമാരന്‍ പറയുന്നു.
'സുകുവേട്ടന്‍ ആദ്യം വാങ്ങിച്ച ആ കാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചത് ഞാനാണ്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം.

ഏതാ പൂജിക്കാന്‍ കൊണ്ടുവന്ന കാറെന്ന് അന്ന് ചിലരൊക്കെ ചോദിച്ചു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടേതാണെന്ന് പറഞ്ഞ് ഒപ്പിച്ച് കാര്‍ പൂജിച്ച് വന്നു.'
'സുകുചേട്ടന് ഒരു കര്‍ണാടക രജിസ്‌ട്രേഷന്‍ ബെന്‍സ് ഉണ്ടായിരുന്നു. സിഎസി 707. അത് പിന്നീട് ചെന്നൈയില്‍ കൊണ്ടുവന്ന് TS A 6565  എന്നാക്കി. ആ നമ്ബറുകളൊക്കെ എനിക്കിപ്പോഴും ഓര്‍മ്മയിലുണ്ട്. പിന്നെ മാരുതി ഇറങ്ങിയപ്പോള്‍ നാല്‍പ്പതാമത്തെ മാരുതി സ്വന്തമാക്കിയത് ഞങ്ങളാണ്. TMT 5412, എന്നായിരുന്നു അതിന്റെ നമ്ബര്‍,' മല്ലിക സുകുമാരന്‍ ഓര്‍ത്തെടുത്തു.

അച്ഛന്‍ ആദ്യമായി സ്വന്തമാക്കിയ കാറ് മകന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അച്ഛന്റെ ഓര്‍മ്മകളെ എന്നും കണ്‍മുമ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന മകന് ആ കാറ് എത്രയും പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കട്ടെ. അടുത്തിടെ നടന്‍ കുഞ്ചാക്കോ ബോബന്‍ താന്‍ ആദ്യമായി അഭിനയിച്ച സിനിമയിലെ ബൈക്ക് സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (18 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (26 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (35 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (44 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends