കുഞ്ഞ് അതിഥിയെ വരവേറ്റ് കാജല്‍...ഗൗതം കിച്‍ലു ദമ്പതികള്‍, താരം ആണ്‍കുഞ്ഞിന് ജന്മം നൽകിയെന്ന് റിപ്പോർട്ടുകൾ

കാജല്‍ അഗര്‍വാളിനും ഗൗതം കിച്‍ലു ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചെന്ന് റിപ്പോർട്ടുകൾ. സന്തോഷവാർത്തയെക്കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കുഞ്ഞിന്റെ വരവിനെക്കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി. 2020ലാണ് ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്.
കാജൽ തന്റെ പ്രസവകാലം സോഷ്യൽ മീഡിയയിലും പുറത്തും പങ്കിടുമ്പോൾ, തന്റെ കുഞ്ഞിന്റെ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമോ എന്ന് കണ്ടറിയണം. മെറ്റേണിറ്റി ഷൂട്ടിംഗിൽ നിന്നുള്ള ഒരു കൂട്ടം ഫോട്ടോകൾ നടി ഓൺലൈനിൽ പങ്കിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സന്തോഷകരമായ വാർത്ത വരുന്നത്.
ജനുവരി ഒന്ന് പുതുവര്‍ഷത്തില്‍ കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവാണ് ഞങ്ങള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയത്തില്‍ സജീവമാണ്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ദുല്‍ഖര്‍ നായകനായ ചിത്രം 'ഹേയ് സിനാമിക'യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 'ആചാര്യ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ നായികയായിട്ട് തന്നെയാണ് എത്തുന്നത്. വിവാഹ ശേഷമായിരുന്നു ചിത്രത്തില്‍ കാജല്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha
























