ഇടവേളയ്ക്ക് ശേഷംജഗതി ചേട്ടന്റെ തിരിച്ചു വരവ്... തിയേറ്ററില്‍ ഒരു കൈയടി സീനായിരിക്കുമെന്ന് രമേഷ് പിഷാരടി

മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ5 ദി ബ്രെന്‍. അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് മേയ് ആദ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനാപകടത്തിന് ശേഷം ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും സി.ബി.ഐ 5 ദി ബ്രെയിനിനുണ്ട്.
1988 മുതലുള്ള സിബിഐ സീരീസുകളില്‍ ജഗതി അവതരിപ്പിച്ച സിബിഐ ഓഫിസര്‍ വിക്രം എന്ന കഥാപാത്രം എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതിയുടെ തിരിച്ച് വരവിനയായി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.
സിബിഐ ദി ബ്രെയിനില്‍ ജഗതിയുടെ പെര്‍ഫോമന്‍സ് തിയേറ്ററില്‍ വന്‍ കയ്യടി കിട്ടുന്ന സീനായിരിക്കും എന്നാണ് രമേഷ് പിഷാരടി പറയുന്നത്. ചിത്രത്തില്‍ രമേഷ് പിഷാരടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മുകേഷ്, രഞ്ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്!ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്,
സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്!ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
https://www.facebook.com/Malayalivartha
























